വയനാട് : കാട്ടാനയാക്രമണത്തിൽ ഗുരുതര പരിക്കേറ്റ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ആദിവാസി വയോധികൻ മരിച്ചു. അട്ടപ്പാടി ചിരക്കടവിലെ വനാതിർത്തിയിൽ താമസിച്ച മല്ലനാണ് ആനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടത്.
ഇന്നലെയായിരുന്നു സംഭവം നടന്നത്.
കാടിറങ്ങിയ കാട്ടാന കൂട്ടത്തിന് മുന്നിൽപ്പെട്ട മല്ലനെ കാട്ടന എടുത്തറിയുകയായിരുന്നു.
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നെഞ്ചിനും കൈകാലുകൾക്കും ഗുരുതര പരുക്കേറ്റ വൃദ്ധനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിരുന്നു.ഇന്ന് പുലർത്തിയോടെയായിരുന്നു മരണം സംഭവിച്ചത്.