തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെൻ്റ് പട്ടിക പ്രസിദ്ധീകരിച്ചു. അലോട്ട്മെൻ്റിനെ കുറിച്ചുള്ള വിവരങ്ങൾ വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള വെബ്സൈറ്റിൽ (hscap.kerala.gov.in) ലോഗിൻ ചെയ്താൽ അറിയാം. ആദ്യ അലോട്ട്മെൻ്റിൻ്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് വ്യാഴാഴ്ച അഞ്ചുമണിവരെ പ്രവേശനം തേടാം.
അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾ വെബ്സൈറ്റിൽ നിന്ന് അലോട്ട്മെൻ്റ് ലെറ്റർ ഡൗൺലോഡ് ചെയ്ത് പ്രിൻ്റെടുക്കണം. അലോട്ട്മെൻ്റ് ലെറ്ററും മതിയായ സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താവിനൊപ്പം അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിലെത്തി വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും. ജൂൺ 18-നാണ് പ്ലസ് വൺ ക്ലാസ് തുടങ്ങുക.
ആദ്യ അലോട്ട്മെൻ്റ് പ്രകാരമുള്ള പ്രവേശനം വ്യാഴാഴ്ച പൂർണ്ണമായശേഷം ജൂൺ 10-ന് രണ്ടാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. 16-ന് മൂന്നാം അലോട്ട്മെൻ്റും. സപ്ലിമെൻ്ററി അലോട്ട്മെൻ്റാണ് പിന്നീട്. ആദ്യ മൂന്ന് അലോട്ട്മെൻ്റുകളിലും ഉൾപ്പെടാത്തവർ സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായി പുതിയ ഓപ്പണുകൾ പുതുക്കാൻ അപേക്ഷിക്കണം. ജൂൺ 28 മുതൽ ജൂലായ് 23 ഇതിനായി സപ്ലിമെൻ്ററി അലോട്ട്മെൻ്റ്.