പരവൂർ : എസ് എൻ വി ജി എച്ച് എസിലെ 2025 – 26 അധ്യായന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് അശോക് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പരവൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ വി.അംബിക ഉദ്ഘാടനം ചെയ്തു. എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ നവാഗതരായ കുട്ടികൾക്ക് “പേപ്പർ വിത്ത് പേന ” യുടെ വിതരണോത്ഘാടനം പരവൂർ എസ് ഐ അജയൻ നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക എസ്.പ്രീത സ്വാഗതമാശംസിച്ചു.വാർഡ് കൗൺസിലർ ആർ. രഞ്ജിത്ത്, സ്കൂൾ മാനേജർ എസ്.സാജൻ, സമാജം സെക്രട്ടറി എ.അരുൺ ലാൽ, പിറ്റിഎ വൈസ് പ്രസിഡന്റ് ജയകുമാർ, സീനിയർ അസിസ്റ്റന്റ് ജെ ആർ ബിന്ദു, സീനിയർ അധ്യാപിക പി ബിന്ദു എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. സ്കൂളിൽ നിന്നും വിരമിച്ച എസ്. ഡി. സിനി,ആർ അജിതകുമാരി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീതു പി ആർ, സരിഗ എസ് ഉണ്ണിത്താൻ സ്റ്റാഫ് സെക്രട്ടറി കർമ്മരാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.