സിപിഎം വിട്ട് സിപിഐയിലേക്ക്

കൊല്ലം: ഇന്നലെ വരെ സിപിഎമ്മിൽ ആയിരുന്ന നേതാക്കൾ
സിപിഐയിൽ എത്തി. ഡിവൈഎഫ്ഐ മുൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും, കുണ്ടറ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന അരുൺ,ഡിവൈഎഫ്ഐ പേരൂർ മുൻ മേഖലാ കമ്മറ്റി സെക്രട്ടറിയും, സിപിഎം പേരൂർ മണ്ണുർമുക്ക് ബ്രാഞ്ച് സെക്രട്ടറിയുമായി അക്ഷയ് ബോസ്സ്, ഡിവൈഎഫ്ഐ മുൻ കൊറ്റങ്കര മേഖലാ സെക്രട്ടറിയും, സിപിഎം മാമൂട് വില്ലജ് ബ്രാഞ്ച് സെക്രട്ടറിയുമായ ഇർഷാദ് ഹനീഫ എന്നിവരാണ് സിപിഐ ലേക്ക് കടന്നു വന്നത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ജി ബാബു പാർട്ടി പതാക നൽകി ഇവരെ സ്വീകരിച്ചു, സിപിഐ മുഖത്തല മണ്ഡലം കമ്മിറ്റി സെക്രട്ടറി സി പി പ്രദീപ്, എഐഎസ്എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ, സിപിഐ കൊറ്റംകര ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രഭാകരൻ പിള്ള, സിപിഐ പേരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൃഷ്ണകുമാർ റ്റി സിപിഐ മണ്ഡലം കമ്മിറ്റി അംഗം ഷാജി കൊറ്റങ്കര, ഹബീബ്മുഹമ്മദ്‌, ബിജു, മനു പേരൂർ തുടങ്ങിയവർ സംസാരിച്ചു