ഡിപ്ലോമ ഇൻ യോഗിക് സയൻസ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : സ്കോൾ-കേരളയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ കോഴ്സിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയർസെക്കണ്ടറി/തത്തുല്യ കോഴ്സിലെ വിജയമാണ് യോഗ്യത. പ്രായപരിധി : 17 വയസ് മുതൽ 50 വയസ് വരെ.
ജൂൺ 9 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴകൂടാതെ ജൂലൈ 16 വരെയും 100 രൂപ പിഴയോടെ ജൂലൈ 27 വരെയും ഫീസ് അടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ് മുഖേന ഓൺലൈനായി ഫീസ് അടയ്ക്കണം. ഒരു ബാച്ചിൽ 30 വിദ്യാർഥികൾക്കാണ് പ്രവേശനം. രജിസ്ട്രേഷനുള്ള മാർഗ്ഗനിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷാഫോം, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഫീസ് അടച്ച ഒറിജിനൽ ചെലാൻ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം.
ഓൺലൈൻ രജിസ്ട്രേഷന് ശേഷം രണ്ടു ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര. തിരുവനന്തപുരം -12 എന്ന വിലാസത്തിലോ സ്കോൾ കേരളയുടെ അതാത് ജില്ലാ കേന്ദ്രങ്ങളിലോ എത്തിക്കണം. സ്പീഡ്/രജിസ്ട്രേഡ് തപാൽ മാർഗ്ഗം അയക്കാം. ജില്ലാകേന്ദ്രങ്ങളിലെ മേൽവിലാസവും പഠനകേന്ദ്രങ്ങളുടെ വിശദാംശങ്ങളും www.scolekerala.org ലഭ്യമാണ്.
പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 13 വൈകിട്ട് 3 മണി. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറേറ്റുമായി ബന്ധപ്പെടണം.
എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് (DAM) പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം – 33. ഫോൺ : 0471 2570471, 9846033001. https://app.srccc.in/register ലിങ്കിൽ അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 20 നകം ലഭിക്കണം.