കേരളതീരത്ത് വീണ്ടും കപ്പലിന് തീപിടിച്ചു : 20 കണ്ടയ്നറുകൾ കടലിൽ വീണു

കോഴിക്കോട് : കേരളതീരത്ത് വീണ്ടും കപ്പലപകടം. തീ പിടിച്ചത് വാൻ ഹായ് 503 എന്ന സിംഗപ്പൂർ കപ്പലിനാണ് തീ പിടിച്ചത്.
ബേപ്പൂർ തീരത്ത് നിന്ന് 78 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. 20 വർഷം പഴക്കമുള്ള ചരക്ക് കപ്പലാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ
കപ്പലിൽ ഉണ്ടായിരുന്ന 20 കണ്ടയ്നറുകൾ കടലിൽ വീണു. അപകടകരമായ വസ്തുക്കൾ ഉൾപ്പടെ ഉണ്ടായിരുന്ന കപ്പലിലാണ് അപകടമുണ്ടായത്.
കപ്പലിൽ ഉണ്ടായിരുന്ന 22 ജീവനക്കാരിൽ 18 പേരെ രക്ഷപ്പെടുത്തി. ഇന്തോനേഷ്യ മലേഷ്യ ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ജീവനക്കാർ.
കോസ്റ്റ് ഗാർഡിന്റെ 5 കപ്പലുകളും വ്യോമസേനയുടെ വിമാനങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്.

കപ്പലിലെ രണ്ടാമത്തെ ഡെക്കിലാണ് തീപിടുത്തം ഉണ്ടായത്. ഉടൻതന്നെ കപ്പലിൽ ഉണ്ടായിരുന്ന 18 ജീവനക്കാർ ലൈഫ് ബോട്ടിൽ രക്ഷപ്പെടുകയായിരുന്നു. ഇവരിൽ പലർക്കും പൊള്ളലേറ്റതായാണ് ലഭ്യമായ വിവരം. ഇവരെ ഹെലികോപ്റ്ററിൽ കരയ്ക്ക് എത്തിച്ച് ചികിത്സ നൽകുവാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.