കോഴിക്കോട് : സ്റ്റേഷനിൽ കേക്കുമുറിച്ച് പിറന്നാൾ ആഘോഷം. സിഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.
കൊടുവള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ പി അഭിലാഷിന്റെ ജന്മദിനമാണ് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ പോലീസ് സ്റ്റേഷനിൽ വച്ച് കേക്ക് മുറിച്ച ആഘോഷിച്ചത്. .
പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ കോൺഗ്രസ് നേതാക്കളുടെ സോഷ്യൽ മീഡിയ പേജുകളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്.
സിഐ ക്ക് വീഴ്ച സംഭവിച്ചതായാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
Next Post