ഇസ്രയേൽ ഇറാൻ ആക്രമണം വിമാനങ്ങൾ തിരിച്ചുവിളിച്ച് ഇന്ത്യ

ദില്ലി : പുറപ്പെട്ട വിമാനങ്ങൾ തിരിച്ചുവിളിച്ച് ഇന്ത്യ. ഇസ്രായേൽ ഇറാൻ സംഘർഷ പശ്ചാത്തലത്തിലാണ് തീരുമാനം.
എയർ ഇന്ത്യയുടെ 12 ഓളം വിമാനങ്ങൾ ഉൾപ്പെടെ 23 വിമാനങ്ങളാണ് വഴിതിരിച്ചുവിടുന്നത്. ചില വിമാനങ്ങൾ പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലണ്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോയ വിമാനങ്ങളാണ് തിരിച്ചിറക്കുന്നത്. മൂന്നു മണിക്കൂറോളം യാത്ര ചെയ്ത വിമാനങ്ങളും തിരിച്ചു വിളിച്ചിട്ടുണ്ട്.
ഇസ്രായേൽ ഇറാനിൽ നടത്തിയ മിസൈൽ ആക്രമത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര തീരുമാനമെടുത്തത്. ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ സൈനിക മേധാവി കൊല്ലപ്പെട്ടു. പ്രത്യാക്രമണം ഉണ്ടാകുമെന്ന വിവരത്തെ തുടർന്നാണ് വിമാനങ്ങൾ വഴി തിരിച്ചുവിടുന്നത്.