വീണ്ടും കാട്ടാന ആക്രമണം ; വീടുകൾ തകർത്തു

പാലക്കാട്‌ : അട്ടപ്പാടി ഷോളയാർ പെട്ടി കവല ഉന്നതിയിൽ കാട്ടാനയുടെ ആക്രമണം.
കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് പ്രദേശത്ത് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. നിരവധി വീടുകൾ തകർത്തു. ഭാഗ്യം കൊണ്ടാണ് ഊരിലെ ആളുകൾ രക്ഷപ്പെട്ടത്. നേരത്തെ അട്ടപ്പാടി മേഖലയിൽ കാട്ടാന ആക്രമത്തിൽ രണ്ടുപേരുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു.
പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്ന് ഉന്നതിയിലെ താമസക്കാർ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വേണ്ട നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് എന്നും അവർ പറഞ്ഞു.