ദക്ഷിണാഫ്രിക്കയിലെ വെള്ളപ്പൊക്കത്തിൽ നിരവധിപേരുടെ ജീവൻ നഷ്ടപ്പെട്ടു

ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പ് പ്രവിശ്യാ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ട 80 പേരുടെ തിരിച്ചറിയൽ പരിശോധന പൂർത്തിയായതായി സർക്കാർ സ്ഥിരീകരിച്ചു. വെള്ളപ്പൊക്കത്തിൽ ഇതുവരെ മരണസംഖ്യ 90 ആയി. 90 മരണങ്ങളിൽ 60 പേർ മുതിർന്നവരും 30 പേർ കുട്ടികളുമാണെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. മരിച്ചവരിൽ 48 പേർ പുരുഷന്മാരും 42 പേർ സ്ത്രീകളുമാണെന്ന് റിപ്പോർട്ടുണ്ട്. 80 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, 77 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് വിട്ടുകൊടുത്തു.

ദുരിതബാധിത കുടുംബങ്ങൾക്ക് അവശ്യസാധനങ്ങളും സാമൂഹിക പിന്തുണയും നൽകിവരുന്നതായി പ്രവിശ്യാ സർക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. ദുഃഖിതരായ കുടുംബങ്ങൾക്ക് ആത്മീയ രോഗശാന്തി നൽകുന്നതിൽ കൗൺസിൽ ഓഫ് ചർച്ചസും പങ്കുചേർന്നതായി പ്രവിശ്യാ സർക്കാർ വക്താവ് ഖുസെൽവ റാന്റ്ജി പറഞ്ഞു. ഒആർ ടാംബോ, അമതോൾ ജില്ലാ മുനിസിപ്പാലിറ്റികളിൽ കുടിയിറക്കപ്പെട്ട താമസക്കാർക്ക് അടിയന്തര സഹായം നൽകുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.