മലപ്പുറം : മികവുറ്റ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആര്യാടൻ ഷൗക്കത്ത് പാണക്കാട് തറവാട്ടിലെത്തി സാദിക്കലി തങ്ങളെ സന്ദർശിച്ചു. പച്ച ലഡു നൽകികൊണ്ടാണ് തങ്ങൾ ആര്യാടൻ ഷൗക്കത്തിനെ സ്വീകരിച്ചത്.
ലീഗ് പിന്തുണയ്ക്ക് നന്ദി അറിയിച്ച ആര്യടൻ ഷൗക്കത്ത് നിലമ്പൂർ തെരഞ്ഞെടുപ്പിൽ പ്രചാരണം ആദ്യം തുടങ്ങിയത് മുസ്ലിം ലീഗ് ആണെന്ന് പറഞ്ഞു. വളരെ സജ്ജമായ തെരഞ്ഞെടുപ്പ് സംവിധാനമാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ യുഡിഎഫ് ഒരുക്കിയത്. തങ്ങൾ ഹജ്ജിനു പോകുന്നതിനു മുമ്പ് തനിക്ക് അനുഗ്രഹം നൽകിയിരുന്നു ഫോൺ വഴി തനിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയെന്നും. ആര്യാടൻ പറഞ്ഞു.
വിജയത്തിനുശേഷം ഷൗക്കത്ത് ആദ്യം സന്ദർശനം നടത്തിയത് പാണക്കാട് തറവാട്ടിലേക്ക് ആയിരുന്നു.