നെടുമ്പാശ്ശേരി എയർപോർട്ടിൽ വൻതോതിൽ വിദേശ സിഗരറ്റുകൾ പിടികൂടി

കൊച്ചി: വിദേശത്തുനിന്ന് വൻതോതിൽ സിഗററ്റ് കടത്തികൊണ്ടുവന്ന സ്ത്രീ അടക്കമുള്ള നാലുപേർ എറണാകുളം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. മംഗലാപുരം സ്വദേശി സമീന,തലശേരി സ്വദേശി അബ്ദുൾ സലാം, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഇസ്മായിൽ എന്നിവരാണ് കസ്റ്റംസ് ഇന്റലിയൻസിന്റെ പിടിയിലായത്. ദുബൈയിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന അഞ്ച് ലക്ഷത്തിലേറെ രൂപ വില വരുന്ന സിഗരറ്റുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. സൗന്ദര്യ വർദ്ധക വസ്തുക്കളും ഇവരുടെ കൈയ്യിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ബാഗേജുകൾക്കകത്ത് വസ്ത്രങ്ങൾക്കിടയിലും മറ്റും ഒളിപ്പിച്ചാണ് ഉൽപ്പന്നങ്ങൾ കൊണ്ടുവന്നത്.