കൊല്ലം : സംസ്ഥാന സർക്കാരിന്റെ
ലഹരി വിരുദ്ധ പ്രചരണ പരിപാടികളുടെ അഞ്ചാം ഘട്ട പ്രവർത്തന ഉദ്ഘാടനം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ചവറ നിയോജകമണ്ഡലം എംഎൽഎ ഡോക്ടർ സുജിത്ത് വിജയൻ പിള്ള നിർവഹിച്ചു. വള്ളിക്കീഴ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കൊല്ലം ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് നിർമ്മൽ കുമാർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മാനേജറുമായ എച്ച്. നൂറുദ്ദീൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജ ഹരീഷ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എസ്. ജയൻ ലഹരി വിരുദ്ധ സന്ദേശം നൽകി. ജില്ലാ സാമൂഹിക നീതി ഓഫീസർ ഹരികുമാരൻ നായർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അരവിന്ദ് ഘോഷ് , ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഹരികുമാർ, കേരള എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സെക്രട്ടറി രജിത്ത് ആർ, കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് എ.രാജു , ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആൻറണി പീറ്റർ, ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ , സ്കൂൾ പിടിഎ പ്രസിഡണ്ട് ബാബു രാജേന്ദ്രപ്രസാദ്, സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് എന്നിവർ സംസാരിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.അജിത ചടങ്ങിന് നന്ദി രേഖപ്പെടുത്തി.