കൊട്ടാരക്കര : ഇളമാട് കോട്ടക്കാവിളയിൽ ഒൻപത് മാസം ഗർഭിണിയായ യുവതി വീടിന്റെ ശുചി മുറിയിൽ തൂങ്ങി മരിച്ചു.
ഇളമാട് കോട്ടക്കാവിള മനു ഭവനിൽ അശ്വതി(22)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവാസം അശ്വതിയും ഭർത്താവും ഒരുമിച്ച് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് പോയി വന്നതിനു ശേഷം ഉച്ചക്ക് മൂന്ന് മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വാളകം അണ്ടൂർ സ്വദേശിയാണ് അശ്വതി.
കഴിഞ്ഞ മൂന്ന് വർഷക്കാലമായി അശ്വതിയും കുടുംബവും ഇവിടെയാണ് താമസം.
പൂയപ്പള്ളി പോലീസ്ഇൻക്വസ്റ്റ് നടത്തി അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.