കൊല്ലം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഇരവിപുരം വാളത്തുംഗൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലെ എസ് പി സി കേഡറ്റുകൾ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി നടത്തി. ലഹരി വിരുദ്ധ പ്ലക്കാർഡുകളുമായാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്. വീടുകളിലും കടകളിലും ലഹരി വിരുദ്ധ ലഘുലേഖ വിതരണം, പോസ്റ്റർ നിർമാണം, ചിത്രരചന, ക്വിസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, നൃത്താവിഷ്കാരം എന്നിവയും ദിനാചരണത്തിൻ്റെ ഭാഗമായി നടന്നു. ഇരവിപുരം എസ്.എച്ച്.ഒ ആർ.രാജീവ് ദിനാചരണം ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർമാരായ ജയേഷ് ജെ, സബിത ശിവദാസ് എന്നിവർ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപിക ടി.ഡി ശോഭ സ്വാഗതവും സീനിയർ അധ്യാപിക എം.കെ പ്രീത നന്ദിയും പറഞ്ഞു. സി.പി. ഒ മാരായ സിംസി സ്റ്റീഫൻ, അഞ്ചു വി . ജെ എന്നിവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ലഹരിക്കെതിരെ കൈകോർത്ത് ലഹരിവിരുദ്ധ സന്ദേശം നൽകി. എസ് പി സി പദ്ധതിയുടെ ജൂനിയർ കേഡറ്റ് സെലക്ഷന്റെ മെയിൻ പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും അണിനിരത്തി ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
കേഡറ്റുകൾ ലഹരിക്കെതിരെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു കൂടാതെ ചിത്രങ്ങൾ പോസ്റ്ററുകൾ എന്നിവയും പ്രദർശിപ്പിച്ചു. പ്രഥമ അധ്യാപിക ജൂഡിത്ത് ലത, സബ് ഇൻസ്പെക്ടർ വൈ. സാബു, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എയ്ഞ്ചൽ മേരി, അനില, ജിസ്മി ഫ്രാങ്ക്ലിൻ എന്നിവർ നേതൃത്വം നൽകി.