പ്രവർത്തനരഹിത അക്കൗണ്ടുകൾ ക്ലോസ് ചെയ്യും : പഞ്ചാബ് നാഷണൽ ബാങ്ക്  അറിയിപ്പ്

കോഴിക്കോട് : മൂന്നു വർഷമായി നിർജീവമായി കിടക്കുന്ന ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചു. ഇടപാടുകളൊന്നും നടത്താത്തതും ബാലൻസ് നിലനിർത്താത്തതുമായ ബാങ്ക് അക്കൗണ്ടുകളാണ് ക്ലോസ് ചെയ്യുന്നത്.
അക്കൗണ്ട് ദുരുപയോഗം ചെയ്യുന്ത് തടയുന്നതിന് വേണ്ടിയാണ് നിർജീവമായ അക്കൗണ്ടുകൾ ബാങ്ക് ക്ലോസ് ചെയ്യാൻ ഒരുങ്ങുന്നത്.
ഉപയോഗമില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ ഒഴിവാക്കുന്നത് വഴി ഉപഭോക്താവിന്റെ സാമ്പത്തിക നഷ്ടം ഒഴിവാകും . അക്കൗണ്ട് സൂക്ഷിക്കുന്നതിൻെറ ചാര്‍ജ്, ഡെബിറ്റ് കാർഡ് ചാർജ്, എസ്എംഎസ്‌ ചാർജ്, കൂടാതെ മിനിമം ബാലൻസ് സൂക്ഷിക്കുന്നതിനുള്ള ചാർജ് എന്നിവയൊക്കെ ഈ പരിധിയിൽ വരും.

2025 ഏപ്രിൽ 30 വരെ 3 വർഷത്തിലേറെയായി
ഇടപാടുകളൊന്നും നടക്കാത്ത അക്കൗണ്ട് ഉടമകൾക്ക് അതത് ബ്രാഞ്ചുകളിൽ പുതിയ KYC രേഖകൾ സമർപ്പിച്ച് അവരുടെ അക്കൗണ്ടുകൾ സജീവമാക്കുന്നതിന് നോട്ടീസ് നൽകും . അതിനുശേഷവും
ഇടപാടുകൾ ഒന്നുംതന്നെ നടത്തിയില്ലെങ്കിൽ അത്തരം അക്കൗണ്ടുകൾ ഒരു മാസമോ,
അതിന് ശേഷമോ ഇനി ഒരു അറിയിപ്പും കൂടാതെ ക്ലോസ് ചെയ്യും. 2025 ജൂലൈ മുപ്പതിന് മുൻപ് ബന്ധപ്പെട്ട ശാഖകളിൽ KYC രേഖകൾ സമർപ്പിച്ചുകൊണ്ട് അത്തരം അക്കൗണ്ടുകൾ വീണ്ടും സജീവമാക്കാണമെന്നും ബാങ്ക് അറിയിച്ചു.അതുവഴി അവർക്ക് ബാങ്കിൽ തടസ്സമില്ലാത്ത ബാങ്കിംഗ് സേവനങ്ങൾ പ്രവർത്തനക്ഷമമാകും. 

എന്തെങ്കിലും ചോദ്യം/സഹായം ഉണ്ടെങ്കിൽ, നിങ്ങളുടെ ശാഖയുമായി ബന്ധപ്പെടണമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.