കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി

കൊല്ലം : കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. കൊട്ടാരക്കര താലൂക്കിൽ കുമ്മിൾ മങ്കാട് സ്വദേശി സച്ചിൻ നിവാസിൽ സച്ചിനെ (31)യാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും
1.451 കിലോഗ്രാം കഞ്ചാവ് പിടികൂടി.
ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കടയ്ക്കൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും സന്ധ്യ സമയങ്ങളിൽ ലഹരി വസ്തുക്കളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് ചെറു പൊതികളിലാക്കി വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി സംഘത്തിലുള്ള മറ്റുള്ളവരെ കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു പ്രിവന്റ്റ്റീവ് ഓഫീസർമാരായ സനിൽകുമാർ, ബിനേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ, ബിൻസാഗർ, ശ്രേയസ് ഉമേഷ്, നിഷാന്ത് ജെ. ആർ. സാബു, എന്നിവർ പരിശോധനയിൽ പങ്കെടുത്തു.