എറണാകുളം : കാറിൽ എത്തിയ സംഘം സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തി. എറണാകുളം ഇടപ്പള്ളിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.ഒരു സ്ത്രീയും രണ്ടു പുരുഷനും ഉൾപ്പെട്ട സംഘമാണ് കാറിൽ ഉണ്ടായിരുന്നത്.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വീടിന് സമീപമുള്ള ട്യൂഷൻ സെന്ററിലേക്ക് പഠിക്കാൻ പോയ അഞ്ചും ആറും വയസ്സുള്ള സഹോദരിമാർക്ക് നേരെ കാറിലെത്തിയ സംഘം മിഠായി നൽകുകയായിരുന്നു. ഒരു കുട്ടി മിഠായി വേടിചെങ്കിലും കൂടെയുണ്ടായിരുന്ന സഹോദരി മിഠായി വേടിച്ചിരുന്നില്ല.
തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്ന യുവതി കുട്ടികളുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ വാഹനത്തിൽ ഉണ്ടായിരുന്ന യുവാവ് ഡോർ തുറന്ന് കുട്ടികളെ കാറിൽ വലിച്ചുകയറ്റി കൊണ്ടുപോകാൻ ശ്രമം നടത്തി. സമീപത്ത് ഉണ്ടായിരുന്ന തെരുവുനായ കുരച്ചുകൊണ്ട് ഇവർക്ക് നേരെ ചാടിയതിനാൽ ശ്രമം ഉപേക്ഷിച്ച് വേഗത്തിൽ കാറെടുത്തു പോവുകയായിരുന്നു.
സിസിടിവികൾ ഇല്ലാത്ത പ്രദേശത്ത് വച്ചായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച കാറിന്റെ ദൃശ്യം കുട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.