തൊടുപുഴ: മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് തൊടുപുഴയിൽ വെച്ച് മർദ്ദനമേറ്റു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോൾ മൂന്നംഗ സംഘം പിന്തുടർന്നെത്തി മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഷാജൻ സ്കറിയയെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മർദ്ദിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.