ശബരിമല സ്വർണ്ണപ്പാളി വിവാദം: തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി; അനുമതി നൽകിയത് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം
കൊച്ചി : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി. ശബരിമല തന്ത്രിമാരായ രാജീവ് കണ്ഠരര്, മോഹനൻ കണ്ഠരര് എന്നിവരാണ് എസ്ഐടി ഓഫീസിലെത്തി മൊഴി നൽകിയത്.
ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അനുമതി: തന്ത്രിമാർ
സ്വർണ്ണപ്പാളി പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ പറഞ്ഞ പ്രകാരമാണ് അനുമതി നൽകിയതെന്ന് തന്ത്രിമാർ മൊഴിയിൽ വ്യക്തമാക്കി. ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണ്ണം പൂശുന്നതിനുള്ള അനുമതി നൽകുക എന്നത് ദൈവഹിതം നോക്കി നിർവഹിക്കുന്ന തന്ത്രിമാരുടെ ചുമതല മാത്രമാണെന്നും അവർ അറിയിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാം
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും തന്ത്രിമാർ മൊഴി നൽകി. പോറ്റി വർഷങ്ങളായി ശബരിമലയിൽ കീഴ്ശാന്തിയായി ജോലി ചെയ്തിരുന്നുവെന്നും അവർ അറിയിച്ചു.
കേസിന്റെ പശ്ചാത്തലം
ശബരിമല ശ്രീകോവിലിന്റെ കട്ടളപ്പാളിയിൽ സ്വർണ്ണം പൂശിയതിലെ ഭാരക്കുറവും (ഏകദേശം 4 കിലോയോളം) ക്രമക്കേടുകളും സംബന്ധിച്ചാണ് വിവാദം ഉടലെടുത്തത്. 2019-ൽ സ്വർണ്ണപ്പാളി കൈമാറിയപ്പോഴും തിരികെയെത്തിച്ചപ്പോഴും ഭാരം രേഖപ്പെടുത്തുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു. മുൻ ദേവസ്വം ബോർഡ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഈ കേസിൽ ജയിലിലാണ്ഉഈ കേസിൽ ജയിലിലാണ്.
വിവാദമായ ശബരിമല സ്വർണ്ണക്കുള്ള കേസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് എസ്. ഐ ടി ഏറ്റെടുത്തത്. അന്വേഷണം നടപടിക്രമങ്ങൾ മുദ്രവച്ച കവറൽ ഹൈക്കോടതിക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു.