രാഹുൽ മാങ്കൂട്ടം പിടിയിലായെന്ന് സൂചന ;എം.എൽ.എ. സ്ഥാനം രാജി വെക്കണം
അച്ചടക്കം ലംഘിച്ച്, നിയമനടപടികൾ നേരിടുന്ന ഒരാൾക്ക് പാർട്ടിയിൽ സ്ഥാനമില്ല; കോൺഗ്രസിന്റെ കടുപ്പമേറിയ നടപടി.
തിരുവനന്തപുരം :ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫാണ് എ.ഐ.സി.സിയുടെ അനുവാദത്തോടെയുള്ള സർക്കുലർ പുറത്തിറക്കിയത്. ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വ്യക്തമാക്കി; മുതിർന്ന നേതാക്കൾ എം.എൽ.എ. സ്ഥാനം രാജി വെക്കാൻ ആവശ്യപ്പെട്ട് എ.ഐ.സി.സിക്ക് കത്തയക്കുകയും യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർ രാജി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ രാഹുലിനായുള്ള പോലീസ് പരിശോധന ശക്തമാക്കിയതിന് പിന്നാലെ, രാഹുൽ മാങ്കൂട്ടത്തിൽ പിടിയിലായതായി സൂചനകളും പുറത്തുവരുന്നു.
കഴിഞ്ഞ 9 ദിവസമായി സ്വിച്ച് ഓഫ് ആയിരുന്ന രാഹുലിന്റെ ഫോൺ കഴിഞ്ഞ ഒരു മണിക്കൂറായി ഓണാക്കിയ നിലയിലാണ്.
നേരത്തെ സസ്പെൻഷനിലായിരുന്ന രാഹുലിനെതിരെ ഉയർന്ന പരാതികളും രജിസ്റ്റർ ചെയ്ത കേസുകളും പരിഗണിച്ചാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
രാഷ്ട്രീയ സമ്മർദ്ദം: കോടതി വിധി പ്രതികൂലമായതോടെ രാഹുലിനെതിരെ ഉടൻ നടപടി വേണമെന്ന മുതിർന്ന നേതാക്കളുടെ ആവശ്യം കെ.പി.സി.സി. അംഗീകരിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.
രാഹുലിനോട് എം.എൽ.എ. സ്ഥാനം രാജി വയ്ക്കാൻ ആവശ്യപ്പെടണമെന്ന് കാട്ടി മുതിർന്ന കോൺഗ്രസ് നേതാക്കൾ എ.ഐ.സി.സിക്ക് കത്തയച്ചു.
വിശദമായ വാദങ്ങൾക്ക് ശേഷമാണ് കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ഇരുവിഭാഗത്തിന്റെയും വാദം അടച്ചിട്ട കോടതി മുറിയിലാണ് നടന്നത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ പുതിയ തെളിവുകളും വാദങ്ങളും കണക്കിലെടുത്താണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.
പ്രതിഭാഗം ഉന്നയിച്ച അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളി.