ഓഹരി വിപണിയില്‍ നിന്ന് സ്ഥിര വരുമാനം ആഗ്രഹിക്കുന്നവരാണെങ്കില്‍ ഡിവിഡന്റ് ഓഹരികളാണ് ഏറ്റവും റിസ്‌ക് കുറഞ്ഞ മാര്‍ഗം.
ഓരോ പാദത്തിലും കമ്ബനിയുടെ ലാഭക്ഷമതയ്ക്ക് അനുസരിച്ചാണ് ലാഭവിഹിതം ലഭിക്കുകയെങ്കിലും സ്ഥിരമായി ലാഭവിഹിതം നല്‍കി ട്രാക്ക് റെക്കോര്‍ഡുള്ള മികച്ച ഡിവിഡന്റ് യീല്‍ഡ് പുലര്‍ത്തുന്ന ഓഹരികളില്‍ നിന്ന് ലാഭമുണ്ടാക്കാം. അതോടൊപ്പമാണ് ഓഹരി വിലയിലുണ്ടാകുന്ന വര്‍ധനവിന് അനുസരിച്ചുള്ള ക്യാപിറ്റല്‍ അപ്രീസിയേഷനും. ഡിവിഡന്റ് ഓഹരികള്‍ എങ്ങനെ വരുമാനം നല്‍കുന്നു എന്നും മികച്ച ഡിവിഡന്റ് ഓഹരികള്‍ ഏതാണെന്നും നോക്കാം.
എന്താണ് ലാഭവിഹിതം
കമ്ബനിയുടെ ലാഭത്തിന്റെ ഒരു ഭാഗം ഓഹരിയുടമകള്‍ക്ക് നല്‍കുന്നതിനെയാണ് ലാഭവിഹിതം എന്ന് പറയുന്നത്. ലാഭത്തിലുള്ള കമ്ബനി ലാഭത്തിന്റെ ഒരു ഭാഗം ലാഭവിഹിതമായി കൈമാറുന്നു. സാധാരണയായി ലാഭവിഹിതം പണമായാണ് കൈമാറുന്നത്. മറ്റു രീതിയിലും ലാഭവിഹിതം കൈമാറുന്നുണ്ട്. ഇത്തരത്തില്‍ ഓഹരികള്‍ കൈമാറുന്നതിനെ ബോണസ് ഓഹരികള്‍ എന്നാണ് പറയുന്നത്.
കമ്ബനികള്‍ ത്രൈമാസത്തിലോ വാര്‍ഷത്തിലോ ലാഭവിഹിതം പ്രഖ്യാപിക്കാറുണ്ട്. ഒറ്റത്തവണ ഡിവിഡന്റ് നല്‍കുന്ന കമ്ബനികളുമുണ്ട്. ഓഹരി നിക്ഷേപകര്‍ക്ക് അവര്‍ കൈവശം വച്ചിട്ടുള്ള ഓഹരികള്‍ക്ക് ആനുപാതികമായാണ് ലാഭവിഹിതവും ലഭിക്കുക. ഓഹരി നിക്ഷേപകര്‍ക്ക് അവര്‍ നടത്തിയ നിക്ഷേപത്തിന്മേലുള്ള നേട്ടമായി ഡിവിഡന്റിനെ കാണാം.
ഡിവിഡന്റ് യീല്‍ഡ്
ഡിവിഡന്റിനായി ഓഹരിയില്‍ നിക്ഷേപിക്കുന്നത് ലാഭകരമാണോ എന്നത് സൂചിപ്പിക്കുന്നതാണ് ഡിവിഡന്റ് യീല്‍ഡ്. ഓരോ ഓഹരിക്കുമുള്ള വാര്‍ഷിക ഡിവിഡന്റിനെ നിലവിലെ ഓഹരി വിലകൊണ്ട് ഹരിക്കുമ്ബോള്‍ കിട്ടുന്ന തുക ശതമാനത്തില്‍ സൂചിപ്പിക്കുന്നതാണ് ഡിവിഡന്റ് യീല്‍ഡ്. ഒരു കമ്ബനി ഓഹരിയൊന്നിന് 5 രൂപ വീതം വാര്‍ഷിക ലാഭവിഹിതം നല്‍കുകയും നിലവിലെ ഓഹരിവില 100 രൂപയുമാണെങ്കില്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5 ശതമാനമാണ് (5/100*100).
ഡിവിഡന്റ് ശതമാനം ഡിവിഡന്റ് യീല്‍ഡില്‍ നിന്ന് വ്യത്യാസമാണ്. കമ്ബനിയുടെ ഓഹരികളുടെ മുഖവിലയ്ക്ക് അനുസൃതമായി നല്‍കുന്ന ലാഭവിഹിതമാണ് ഡിവിഡന്റ് ശതമാനം. ഉദാഹരണത്തിന് 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 50 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചാല്‍ ഓഹരി ഉടമയ്ക്ക് 5 രൂപ ലാഭവിഹിതം ലഭിക്കും.
ലാഭം എങ്ങനെ
വരുമാനം ഉണ്ടാക്കാന്‍ ഏറ്റവും അനുയോജ്യമായ മമാര്‍ഗമാണ് ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേരപിക്കുക എന്നത്. ഓഹരി വിപണിയില്‍ വരുമാനം ഉണ്ടാക്കാനുള്ള റിസ്‌ക് കുറഞ്ഞ മാര്‍ഗമാണിത്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് നോക്കി നിക്ഷേപിച്ചാല്‍ എത്ര രൂപ വരുമാനം ലഭിക്കുമെന്നതിന്റെ ഏകദേശ ധാരണ ലഭിക്കും.
ഉദാഹരണമായി 20 രൂപ ഓഹരി വിലയുള്ള കമ്ബനിയുടെ 10,000 ഓഹരികള്‍ വാങ്ങാനായി 2 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്കു ലാഭം നോക്കാം. ഓഹരിയില്‍ നിന്നുള്ള വാര്‍ഷിക റിട്ടേണ്‍ 15 ശതമാനവും പ്രതിയോഹരി 70 രൂപ ലാഭവിഹിതവും പ്രഖ്യാപിക്കുമ്ബോള്‍ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് 3 ലക്ഷം രൂപയും ഡിവിഡന്റ് ചേര്‍ത്തുള്ള ആകെ റിട്ടേണ്‍ 10 ലക്ഷം രൂപയുമാണ്.
മികച്ച ഡിവിഡന്റ് യീല്‍ഡുള്ള ഓഹരികള്‍
പൊതുമേഖലയില്‍ നിന്നുള്ള ഓഹരികളാണ് ലാഭവിഹിതം നല്‍കുന്നതില്‍ മുന്നിലുള്ളത്. 12 മാസത്തിനിടെ 24.25 രൂപ ലാഭവിഹിതം നല്‍കിയ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 7.31 ശതമാനമാണ്. ഓഹരി വില 338.18 രൂപ. 12 മാസത്തിനിടെ 20 രൂപ ലാഭവിഹിതം നല്‍കിയ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 6.48 ശതമാനമാണ്. നിലവിലെ ഓഹരി വില 308.45 രൂപയാണ്.
പിടിസി ഇന്ത്യ ഓഹരികള്‍ക്ക് 9.16 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്. 148.50 രൂപ വിലയുള്ള ഓഹരി 13.60 രൂപ ലാഭവിഹിതം കൈമാറി. ഒഎൻജിസി- 5.72 ശതമാനം, പവര്‍ ഗ്രിഡ് കോര്‍പ്പറേഷൻ- 5.22 ശതമാനം എന്നിങ്ങനെയാണ് ഡിവിഡന്റ് യീല്‍ഡ്.