44 ഗ്രാം എം ഡി എം എയുമായി യുവാക്കൾ പിടിയിൽ

വയനാട്:   മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 44 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് സ്വദേശി നിജാഫത്ത് മലപ്പുറം സ്വദേശി ഫിറോസ് എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.പ്രതികൾ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരാൻ ഉപയോഗിച്ച കാറും ഇടപാടുകാരെ ബന്ധപ്പെടാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.

പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ മനോജ് കുമാർ ജി.എ, പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കോമത്ത്, ജി. അനിൽ കുമാർ , മനോജ് കുമാർ പി.കെ, സിഇഒ മാരായ രാജീവൻ കെ.വി , മഹേഷ് കെ.എം വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ അഖില എം.പി, ജലജ എം.ജെ എന്നിവർ പങ്കെടുത്തു.