എം ഡി എം എയുമായി ബസ് യാത്രക്കാരൻ എക്സൈസ് പിടിയിൽ.

വയനാട് : 50 ഗ്രാം എം ഡി എം എയുമായി ബസ് യാത്രക്കാരൻ മാനന്തവാടിയിൽ പിടിയിൽ. കോഴിക്കോട് സ്വദേശി കെ.ശ്രീജീഷ് ആണ് എക്സൈസ് പിടിയിലായത് . മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് ബസിൽ നിന്ന് എം ഡി എം എയുമായി ഇയാളെ പിടികൂടിയത് . ബാംഗ്ലൂരിൽ നിന്ന് എം ഡി എം എ കേരളത്തിൽ കൊണ്ടുവന്നു വില്പന നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാൾ. പിടിച്ചെടുത്ത മയക്കുമരുന്നിന് രണ്ടു ലക്ഷം രൂപയോളം വിലയുണ്ട്.
പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ജോണി കെ, ജിനോഷ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സനുപ് കെ.എസ്, എക്സൈസ് ഡ്രൈവർ സജീവ് കെ.കെ എന്നിവർ പങ്കെടുത്തു.