കണ്ണൂരിൽ 400 കിലോ ഹാൻസ് പിടികൂടി

കണ്ണൂർ: തലശ്ശേരിയിൽ വൻ ഹാൻസ് വേട്ട. 15300 ഓളം പാക്കറ്റുകളിലായി നാന്നൂർ കിലോ ഹാൻസ് പിടികൂടി.
ഫരീദാബാദിൽ നിന്നും കൊറിയർ സർവ്വീസ് വഴി അയച്ച 400 കിലോയോളം ഹാൻസ് എക്സൈസ് പിടികൂടി. ഇല്ലിക്കുന്ന് ബദരിയ മസ്ജിദിന് സമീപം വാടക വീട്ടിൽ നിന്നാണ് ഹാൻസ് പിടികൂടിയത്.ഇല്ലിക്കുന്ന് സ്വദേശികളായ റഷ്ബാൻ, മുഹമ്മദ്‌ സഫ്‌വാൻ, സമീർ എന്നിവരെ കസ്റ്റഡിയിലെടുത്തു.
വിപണിയിൽ ഏഴ് ലക്ഷം രൂപയോളം വില വരുന്ന ഹാൻസാണ് പിടികൂടിയത്.
കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവൻ്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാൽ നൽകിയ വിവരത്തെ തുടർന്നായിരുന്നുപരിശോധന.

കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് എ.കെയുടെ നേതൃത്തിലുള്ള സംഘവും കണ്ണൂർ ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ പ്രമോദ് കെ പി യുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.

പാർട്ടിയിൽ ഐ.ബി പ്രിവൻ്റീവ് ഓഫീസർമാരായ സുകേഷ് കുമാർ വണ്ടിചാലിൽ, അബ്ദുൾ നിസാർ ,സുധീർ , ഷാജി സി പി , ഷജിത്ത് എന്നിവരും കൂത്തുപറമ്പ് സർക്കിളിലെ പ്രിവന്റ്റീവ് ഓഫീസർമാരായ പ്രമോദൻ പി , ഷാജി. യു , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി , വിഷ്ണു എൻ.സി,ബിനീഷ്. എ. എം, ജിജീഷ് ചെറുവായി ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.