പോലീസ്‌ ഏറ്റുമുട്ടലിൽ രണ്ട് ഗുണ്ടകൾ മരിച്ചു

ചെന്നൈ : തമിഴ്നാട്ടിൽ പോലീസും ഗുണ്ടകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊലപാതക കേസിലെ പ്രതികൾ മരിച്ചു. കാഞ്ചിപുരത്ത് ആണ് ഗുണ്ടകൾ പോലീസുമായി ഏറ്റുമുട്ടിയത് . പോലീസിന്റെ പ്രത്യാക്രമണത്തിൽ രഘുവരൻ, കറുപ്പ്ഹാസൻ എന്നീ കുപ്രസിദ്ധ ഗുണ്ടകൾ വെടിയേറ്റു മരിച്ചു.
കൊല്ലപ്പെട്ട ഇരുവരും നിരവധി കൊല കൊലപാതക കേസുകളിലെ പ്രതികളാണ്.
കഴിഞ്ഞദിവസം പ്രഭാകരന്‍ എന്ന ഗുണ്ടയെ പട്ടാപ്പകല്‍ ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരാണ് കൊല്ലപ്പെട്ടത്.
രഹസ്യ വിവരത്തെ തുടർന്ന് ഇവർ ഒളിവിൽ താമസിക്കുന്ന സ്ഥലത്ത് എത്തിയ പോലീസിന് നേരെ വടിവാൾ വീശി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പോലീസ് വെടിവെച്ചത്. വടിവാൾ കൊണ്ടുള്ള ആക്രമണത്തിൽ രണ്ടു പോലീസുകാർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആറുമാസത്തിനിടെ രണ്ടാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണ് ചെന്നൈയിൽ നടന്നത്.
മൂന്നുമാസം മുമ്പ് കുപ്രസിദ്ധ ഗുണ്ട ബോംബ് ശരവണന്റെ കൂട്ടാളികളായ മുത്തുശരവണനും സതീഷും പോലീസിന്റെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.