കൊല്ലം / ഇരവിപുരം : ബാറിനുള്ളിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി പിടിയിൽ. വഞ്ചികോവിൽ മേലാച്ചുവിളതൊടിയിൽ വീട്ടിൽ ജ്യോതി ബസുവിന്റെ മകൻ അപ്പു എന്ന് വിളിക്കുന്ന അരുണിനെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
മർദ്ദനമേറ്റ യുവാവും പിടിയിലായ അരുണിന്റെ സുഹൃത്തും തമ്മിൽ ഇരവിപുരത്ത് പ്രവർത്തിക്കുന്ന ബാറിൽ വച്ച് വാക്കേറ്റം ഉണ്ടായി തുടർന്ന് അരുണന്റെ സുഹൃത്ത് ഫോണിലൂടെ സുഹൃത്തുക്കളെ വിവരം അറിയിപ്പിച്ചതിനെ തുടർന്നെത്തിയ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും സംഭവസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കടന്നു കളയുകയുമായിരുന്നു.
ജനുവരി മാസം ആയിരുന്നു അക്രമം നടന്നത്.
മർദ്ദനത്തിൽ തലയോട് പൊട്ടിയ യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുകയാണ്.
പിടിയിലായ പ്രതികൾ നിരവധി കേസുകളിലെ പ്രതികൾ ആണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.