പാലക്കാട്: അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന 42 ലിറ്റർ പുതുച്ചേരി മദ്യം എക്സൈസ് പിടിച്ചെടുത്തു. ഒറ്റപ്പാലം ചളവറ സ്വദേശി ചന്ദ്രന്റെ വീട്ടിൽ നിന്നുമാണ് മദ്യം പിടികൂടിയത്.സംഭവസമയം വീട്ടിൽ ഇല്ലാതിരുന്ന ചന്ദ്രനെ പ്രതി ചേർത്ത് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.
ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരീഷിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.എക്സ് ബാസ്റ്റിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ, അനീഷ്, സജിത്ത്, കിഷോർ, ഹരികൃഷ്ണൻ, സിവിൽ എക്സൈസ് ഡ്രൈവർ വിഷ്ണു എന്നിവരും പരിശോധനയിൽ പങ്കെടുത്തു