പിടികൂടിയ യുവതിയുടെ വൈദ്യ പരിശോധനയിൽ ജനനേന്ദ്രിയത്തിൽ നിന്ന് നിന്ന് 46 ഗ്രാം എംഡിഎംഎ കൂടി പിടികൂടി.

കൊല്ലം: 7കൊല്ലത്ത് കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി പിടികൂടിയ യുവതിയെ വൈദ്യ പരിശോധന നടത്തിയപ്പോൾ ജനനേന്ദ്രിയത്തിൽ നിന്നും 46 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു.
കർണാടകത്തിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവന്ന 50 ഗ്രാം എംഡിഎം എ യുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു . അഞ്ചാലുംമൂട് സ്വദേശിനെ അനില രവീന്ദ്രനെ (34) ആണ് പിടിയിലായത് . സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അനിലയെ  പിടികൂടിയത്.
കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടി ഇന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പാക്കറ്റുകളിലായി ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎ വീണ്ടും കണ്ടെടുത്തത്.
2021ൽ യുവതി എംഡി എം എ യുമായി പിടിയിലായിരുന്നു

കർണാടകത്തിൽ നിന്നും കൊല്ലം നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി എംഡി എം എ വാങ്ങി സ്വന്തം കാറിൽ ഒരു യുവതി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രാവിലെ മുതൽ തന്നെ സിറ്റി പരിധിയിൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. കൊല്ലം എസിപി എസ് ഷെരീഫിന്റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിവരികെ വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകര പാലത്തിനു സമീപം വച്ച്  കാർ  കാണപ്പെട്ടു. നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവതി കാറുമായി മുന്നോട്ടുപോയി. ആൽത്തറമൂട് ഭാഗത്തു വച്ചു ശക്തികുളങ്ങര പോലീസ് വാഹനം തടഞ്ഞു നടത്തിയ പരിശോധനയിൽ കാറിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎം എ കണ്ടെത്തിയത്.
ജില്ലയിലെ പ്രമുഖ കോളേജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് അനിലയെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.