രണ്ട് കിലോയിൽ അധികം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കൊല്ലം : രണ്ട് കിലോയിൽ അധികം കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി.
ദർശന നഗർ 182 ൽ  ആകാംശ് (43),   വടക്കേവിള വില്ലേജിൽ ജെ എൻ ആർ എ  നഗറിൽ d രതീഷ് (45) എന്നിവരാണ് അറസ്റ്റിലായത്.
വിശാഖപട്ടണത്തു നിന്നും എത്തിച്ച കഞ്ചാവ് പട്ടത്താനം ഭാഗത്തേക്ക് കൊണ്ടുപോകും
വഴിയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്.

നിരവധി കഞ്ചാവ് – മയക്ക് മരുന്ന് കേസ്സുകളിലെ പ്രതിയായ ആകാംശിന്റെ ഫോൺ രണ്ടാഴ്ചയായി കൊല്ലം എക്സൈസ് സൈബർസെല്ലിൻ്റെ സഹായത്തോടെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം ഇവർ കഞ്ചാവ് കൊണ്ടുവരുന്ന  വിവരം ലഭിച്ചത്. 
ഗ്രേഡ് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ജെ. ജോൺ , സിവിൽ എക്സൈസ് ഓഫീസർ മാരായ വി. എസ് അഖിൽ , എസ്.സിദ്ദു, എസ്.എസ് ശ്രീനാഥ്, അജീഷ്  ബാബു ,ശിവപ്രകാശ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൽ.സുനിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.