റിയാദ്: സൗദിയിൽ വൻ നിരോധിത ലഹരി മരുന്നു വേട്ട. സൗദി- യുഎഇ അതിർത്തിയിലെ ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ട്രക്കുകളിലായി കൊണ്ടുവന്ന നിരോധിത മരുന്നുകൾ പിടികൂടിയത്. രാജ്യത്തേക്ക് കടക്കാനെത്തിയ രണ്ട് ട്രക്കുകളിൽ നിന്ന് നിരോധിത ലഹരി മരുന്നായ എട്ട് ലക്ഷം കാപ്റ്റഗൺ ഗുളികകൾ ആണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
സംശയം തോന്നി വാഹനങ്ങൾ നിർത്തിച്ച് വിശദ പരിശോധന നടത്തുകയായിരുന്നു. ഒരു ട്രക്കിെൻറ പിൻവശത്തെ ബോഡിയുടെ ലോഹ പളി മുറിച്ചാണ് ഗുളികകൾ കണ്ടെത്തിയത്. അതുപോലെ മറ്റെ ട്രക്കിെൻറ ടയറുകൾക്കുള്ളിലും ബോഡിയുടെ വിവിധഭാഗങ്ങളിലും ഒളിപ്പിച്ച ഗുളികകൾ സൂക്ഷ്മ പരിശോധയിലാണ് കണ്ടെത്തിയത്. സൗദി കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരും അതിർത്തി ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് കണ്ടെത്താനും പരാജയപ്പെടുത്താനും സഹായിച്ചത്.
Next Post