തിരുവനന്തപുരം : ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എ സമ്പത്തിനെ മാറ്റി.
കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ശിവകുമാറാണ് പുതിയ പ്രൈവറ്റ് സെക്രട്ടറി.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പിന് വേണ്ടിയാണ് എ സമ്പത്തിനെ മാറ്റിയതെന്നാണ് ലഭ്യമായ വിവരം.
2019ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കുത്തക മണ്ഡലമായ ആറ്റിങ്ങലിൽ സിപിഎമ്മിന്റെ സിറ്റിംഗ് എം. പി എ . സമ്പത്തിനെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശ് വിജയിച്ചിരുന്നു.
സിപിഎം ഏറെ കണക്കുകൂട്ടല്‍ നടത്തിയ മണ്ഡലത്തിലാണ് അന്ന് തിരിച്ചടി നേരിട്ടത്.