[ad_1]
പത്തനംതിട്ട: അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. പത്തനംതിട്ട അത്തിക്കയം പൊന്നംപാറയിൽ രാത്രി എട്ടരയോടെയാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുകുമാരൻ, മകൻ സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്.
അയൽവാസിയാണ് ഇവർക്ക് നേരെ ആക്രമണം നടത്തിയത്. മുൻപ് ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതിയായ അയൽവാസിയെ പിടികൂടുന്നതിനായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.