തിരുവനന്തപുരം : കെഎസ്ഇബി വൈദ്യുതി സബ്സിഡി തുടരും.പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് സബ്സിഡി തുടരും. 73 ലക്ഷം ഉപഭോക്താക്കൾക്ക്
ആനുകൂല്യം ലഭിക്കും. ഇതിനായി സർക്കാർ 403 കോടി രൂപ കെഎസ്ഇബിക്ക് നൽകണം.
വൈദ്യുതി ബില്ലിൽ കെ.എസ്.ഇ.ബി ഈടാക്കിവരുന്ന പത്തുശതമാനം ഇലക്ട്രിസിറ്റി ഡ്യൂട്ടി ഇനത്തിൽ ഓരോ വർഷവും ലഭിക്കുന്ന
തുകയിൽ നിന്നാണ് പാവപ്പെട്ടവർക്ക് കെഎസ്ഇബി സബ്സിഡി നൽകിവന്നിരുന്നത്. ഇലക്ട്രിസിറ്റി ഡ്യൂട്ടി സർക്കാരിന് കൈമാറാൻ ഉത്തരവായതോടെ ആണ് കെഎസ്ഇബി സബ്സിഡി നിർത്തലാക്കിയത്.