തിരുവനന്തപുരം : സംസ്ഥാന പട്ടികവർഗ്ഗവികസന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന. “ ഓപ്പറേഷൻ വനജ് “ എന്ന പേരിലായിരുന്നു റെയ്ഡ് നടത്തിയത്.
സംസ്ഥാന പട്ടികവർഗ്ഗക്കാരുടെ ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, ഭക്ഷ്യം, ഭവനം, തൊഴിൽ തുടങ്ങിയവയുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളിൽ ക്രമക്കേട് നടക്കുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ പട്ടിക വർഗ്ഗ വികസന ഓഫീസുകളിലും ഓരേ സമയം മിന്നൽ പരിസോധന നടത്തിയത് .
വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ്കുമാർ.ഐ.പി.എസ്സിന്റെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഹർഷിത അത്തല്ലൂരി.ഐ.പി.എസ്-ന്റെ മേൽനോട്ടത്തിലും പോലീസ് സൂപ്രണ്ട് ഇ.എസ്.ബിജുമോന്റെ നേതൃത്വത്തിലും നടക്കുന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു.