സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം
കൊല്ലം സിറ്റി കമ്മീഷണർ റൂറൽ എസ്സ്.പി തുടങ്ങി 17 പേർക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള പോലീസിൽ വൻ അഴിച്ചു പണി.18 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം നൽകിക്കൊണ്ട് പൊതുഭരണവകുപ്പ് ഉത്തരവിറക്കി.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസിനെ
തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്.പി ആയി നിയമിച്ചു. പകരം എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേകുമാർ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ആകും.
കൊല്ലം റൂറൽ എസ് പി എം. എൽ സുനിലിനെ തിരുവനന്തപുരം റെയിഞ്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.പി ആയി മാറ്റി നിയമിച്ചു. പകരം
ക്രൈംബ്രാഞ്ച് എറണാകുളം പോലീസ് സൂപ്രണ്ട്, കെ എം സാബു മാത്യുവിനെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ആകും .
തിരുവനന്തപുരം റൂറൽ പോലീസ് സൂപ്രണ്ടായി പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ കിരൺ നാരായണിനെ നിയമിച്ചു. പകരം ഇടുക്കി ജില്ലാ പോലീസ് മേധാവി, വി യു കര്യാക്കോസിനെ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു.ഇടുക്കിയിൽ ജില്ലാ പോലീസ് മേധാവിയായി കെ.എ.പി. നാലാം ബറ്റാലിയൻ കമാൻഡന്റ് ടി കെ വിഷ്ണു പ്രദീപിനെ നിയമിച്ചു .
അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (പോളിസി), നവനീത് ശർമ്മയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയായി മാറ്റി നിയമിച്ചു .തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി, ഐശ്വര്യ പ്രശാന്ത് ഡോംനെ ഐ.ആർ.ബി കമാൻഡന്റ് ആയി നിലവിലുള്ള ഒഴിവിൽ നിയമിച്ചു .
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് പോലീസ് സൂപ്രണ്ടായി നിയമിച്ചു. പകരം കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ്’ (എൽ & ഒ ആന്റ് ട്രാഫിക്), ശശിധരനെ മലപ്പുറം ജില്ലാ പോലീസ്
മേധാവിയായി നിയമിച്ചു.
എറണാകുളം വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ പോലിസ് സൂപ്രണ്ട്, കെ എസ് സുദർശനെ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (എൽ & ഒ ആന്റ് ട്രാഫിക്) ആയി നിയമിച്ചു .
കാസർഗോഡ് ജില്ലാ പോലീസ് മേധാവി, ശവൈഭവ് സക്സേനയെ എറണാകുളം റൂറൽ പോലീസ് മേധാവിയായി നിയമിച്ചു. പകരം തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പോലീസ് സൂപ്രണ്ട്, പി.ബിജോയിയെ കാസർഗോഡ് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു.
ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് കോഴിക്കോട് സിറ്റി, (എൽ & ഒ ആന്റ് ട്രാഫിക്)കെ.ഇ.ബൈജുവിനെ റാപ്പിഡ് റെസ്പോൺസ് ആന്റ്
റെസ്ക്യു ഫോഴ്സ് ബറ്റാലിയൻ കമാൻഡന്റ് ആയി നിയമിച്ചു. പകരം റാപ്പിഡ് റെസ്പോൺസ് ആന്റ് റെസ്ക്യു ഫോഴ്സ് ബറ്റാലിയൻ കമാൻഡന്റ് പലിവാൾ നെ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് എൽ & ഒ ആന്റ് ട്രാഫിക്) ആയി നിയമിച്ചു .