സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതല്‍ വര്‍ധിക്കും

[ad_1]

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതല്‍ വര്‍ധിക്കും. ഡല്‍ഹിയില്‍ പോയ ഭക്ഷ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും വില വര്‍ധന. വില വര്‍ധനയുടെ വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമം. ആറ് മാസം മുമ്പാണ് സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വര്‍ധന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. അരി മുതല്‍ മുളകുവരെ സബ്‌സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് ഉയരുക.

READ ALSO:ബാങ്ക് മാനേജരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി: കൊലപാതകമെന്ന് സംശയം

ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍ പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധനയുണ്ടാകുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് സബ്‌സിഡി ഇനങ്ങളുടെ വില വര്‍ധനയുണ്ടാകുന്നത്.

 



[ad_2]