കളമശേരി കേസില്‍ നിര്‍ണായക തെളിവുകള്‍ : സ്ഫോടനത്തിനു ഉപയോഗിച്ച നാല് റിമോട്ടുകള്‍ കവറില്‍ പൊതിഞ്ഞ നിലയില്‍
[ad_1]

കൊച്ചി: കളമശേരി സ്ഫോടന കേസില്‍ സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോര്‍ട്ടുകൾ പ്രതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തു. വെള്ള കവറില്‍ പൊതിഞ്ഞ നിലയിൽ മാർട്ടിന്റെ ബൈക്കിൽ സൂക്ഷിച്ച റിമോട്ടുകളാണ് കൊടകര പൊലീസ് സ്റ്റേഷനില്‍ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയത്.
READ ALSO: കളിപ്പാവകളില്‍ ഒളിപ്പിച്ച് ലക്ഷങ്ങളുടെ മയക്കുമരുന്ന്: യുവാവ് പിടിയില്‍
സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിലാണ് മാര്‍ട്ടില്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഈ വാഹനം സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിൽ നടത്തിയ തെളിവെടുപ്പിനിടയിൽ സ്കൂട്ടറില്‍ നിന്ന് നാലു റിമോര്‍ട്ടുകള്‍ മാര്‍ട്ടിന്‍ എടുത്തു നല്‍കുകയായിരുന്നു. നാലു റിമോര്‍ട്ടുകളില്‍ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. സ്ഫോടനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം തെളിവെടുപ്പില്‍ കണ്ടെത്തുന്നത്.
[ad_2]