കോഴിക്കോട് : സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി .
മാധ്യമപ്രവർത്തക നൽകിയ പരാതിയിൽ ചോദ്യം ചെയ്യലിന് പതിനഞ്ചാം തീയതി ഹാജരാകാൻ പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിരുന്നു.അതേത്തുടർന്നാണ് പോലീസ് സ്റ്റേഷനിൽ സുരേഷ് ഗോപി എത്തിയത് . മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം എന്നാണ് ലഭ്യമായ വിവരങ്ങൾ.
സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയവൺ മാധ്യമ പ്രവർത്തക ഷിദ ജഗത് ആണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.
അതേസമയം സുരേഷ് ഗോപിക്ക് അഭിവാദ്യങ്ങളുമായി സ്ത്രീകളും കുട്ടികളും അടക്കം വൻ ജനക്കൂട്ടം നടക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ നിറഞ്ഞു.