കോഴിക്കോട് : മീഡിയവൺ ചാനൽ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപിയ്ക്ക് അറസ്റ്റ് ഇല്ല. സുരേഷ് ഗോപിയെ ചോദ്യംചെയ്ത് വിട്ടയച്ചു. രണ്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ നോട്ടീസ് നൽകി ആണ് സുരേഷ് ഗോപിയെ വിട്ടയച്ചത്.
ആയിരക്കണക്കിന് ജനങ്ങളാണ് മണിക്കൂറുകളോളം സുരേഷ് ഗോപിക്ക് വേണ്ടി നടക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ കാത്തുനിന്നത്. തനിക്കുവേണ്ടി എത്തിയ പ്രവർത്തകർക്കും, നേതാക്കൾക്കും നന്ദി പറഞ്ഞാണ് സുരേഷ് ഗോപി തിരിച്ചു പോയത് .