വീണ്ടും വായ്പ ആപ്പുകാരുടെ ഭീഷണി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്:വ്യാജ വായ്പാ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ
25 വയസ്സുള്ള യുവതിയെ ആണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത് .

വായ്പയെടുത്ത തുക സ്വർണ്ണം പണയം വെച്ചും മറ്റും പലതവണയായി ഒരു ലക്ഷം രൂപയോളം തിരിച്ചടച്ചിട്ടും ഭീഷണി തുടര്‍ന്നതായാണ് വീട്ടമ്മ പറയുന്നത്.

പണം കയ്യിലില്ലെന്ന് അറിയിച്ചതോടെ, യുവതിയുടെ വാട്സ് ആപ്പിലെ പ്രൊഫൈല്‍ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി ഫോണിലേക്ക് അയച്ചു.

ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വീട്ടമ്മ പറയുന്നു. രണ്ടു കുട്ടികളുടെ അമ്മയാണ്. യുവതിയുടെ ആരോഗ്യനില സംബന്ധിച്ച് ഇപ്പോഴൊന്നും പറയാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചത്