കൊച്ചി : സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് ദിനേശ് കുമാറാണ് ഇടക്കാല ഉത്തരവ് നൽകിയത് .
സുരക്ഷയുടെ ഭാഗമായി ഉപകരണങ്ങൾ സ്ഥാപിക്കണമെങ്കിൽ മാനദണ്ഡങ്ങൾ ഇറക്കേണ്ടത് കേന്ദ്രസർക്കാരാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. ഉത്തരവിറക്കിയ സർക്കാർ നടപടി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.