ഇടുക്കി : ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച് സമരം നടത്തിയ അടിമാലി സ്വദേശികളായ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായഹസ്തവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ഇരുവർക്കും ഒരു വർഷത്തേക്കുള്ള പെൻഷൻ തുകയാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.
പിച്ചച്ചട്ടിയുമായി തെരുവിലറങ്ങി പ്രതിഷേധിക്കുകയായിരുന്നു ഈ വൃദ്ധർ. വിധവാ പെൻഷൻ കുടിശ്ശിക അനുവദിക്കുക, പാവങ്ങളോട് നീതി കാണിക്കുക, പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വരാതിരിക്കുക, കറന്റ് ബിൽ അടയ്‌ക്കാൻ നിവൃത്തിയില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സമരം.
സർക്കാരിനെതിരെ സമരവുമായി രംഗത്തിറങ്ങിയ ഇവർക്ക് ഏക്കർ കണക്കിന് സ്വത്തുക്കൾ ഉണ്ടെന്നും, മക്കൾ വിദേശത്താണെന്നും, ദേശാഭിമാനി പത്രത്തിൽ വ്യാജവാർത്ത വന്നിരുന്നു. എന്നാൽ
സ്വന്തം പേരിൽ ഒരു സെന്റ് ഭൂമി ഇല്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം മാധ്യമങ്ങളിലൂടെ പുറത്തു വിട്ട മറിയക്കുട്ടി ദേശാഭിമാനി പത്രത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്