തിരുവനന്തപുരം : സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകളിലെ ആശ്രിത സംരക്ഷണ സമ്മതമൊഴി ഉത്തരവിൽ ഭേദഗതി വരുത്തി. മരണമടഞ്ഞ ജീവനക്കാരുടെ മാതാവ്, പിതാവ് ഒഴികെയുള്ളവർ ആശ്രിത നിയമനത്തിന് അപേക്ഷിക്കുമ്പോൾ, ജീവനക്കാരുടെ മാതാവ്, പിതാവ്, വിധവ, വിഭാര്യൻ എന്നിവരെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുമെന്നും ആശ്രിതരായ മക്കളെയും സഹോദരങ്ങളെയും പ്രായപൂർത്തിയാകുന്നതുവരെ സംരക്ഷിക്കുമെന്നുമുള്ള സമ്മതമൊഴി അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.
ആശ്രിത നിയമനം നേടിയശേഷം ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം ഡ്രോയിംഗ് ഓഫീസർ പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുള്ള തീരുമാനം കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ തീരുമാനം ആയിരുന്നു.
ആലപ്പുഴ കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആയിരുന്ന ചന്ദ്രദാസിന്റെ നിശ്ചയദാർഢ്യമാണ് മന്ത്രിസഭായോഗത്തിൽ പുതിയ ഭേദഗതിക്ക് വഴിയൊരുക്കിയത്.