കൊല്ലം : ജെ എല്‍ ജി പദ്ധതിയുടെ ഭാഗമായി ഫെസിലിറ്റേറ്ററെ ഒരു വര്‍ഷത്തേക്ക് നിയമിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. തീരെനൈപുണ്യ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ വനിതകളെയും പരിഗണിക്കും.
പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്ത് /കോര്‍പ്പറേഷനില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. ടാബ്‌ലറ്റ് / സ്മാര്‍ട്ട്‌ഫോണ്‍ എന്നിവ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കാനും യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും കഴിവുള്ളവരായിരിക്കണം. പ്രായപരിധി 35 വയസ്. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നവംബര്‍ 25 നകം ലഭിക്കണം. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും സാഫ്, ശക്തികുളങ്ങര ഓഫീസ മത്സ്യഭവന്‍ ഓഫീസ്, www.safkerala.org. ഫോണ്‍ 8547783211, 9809417275.
Next Post