പത്തനാപുരത്ത് ക്ഷേത്രത്തിലേക്ക് പോയ ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി

കൊല്ലം :കൊല്ലം പത്തനാപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ആക്രമിച്ചതായി പരാതി. പത്തനാപുരം മാങ്കോട് ആണ് സംഭവം. അമ്പലത്തിലേക്ക് പോയ 14 കാരനെ മാങ്കോട് സ്വദേശികളായ അഞ്ചുപേർ ചേർന്ന് വസ്ത്രങ്ങൾ അഴിച്ച് മാറ്റി ലൈംഗികമായി ആക്രമിച്ചു എന്നാണ് പോലീസിൽ നൽകിയ പരാതിയിൽ.പരാതിയിൽ പത്തനാപുരം പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു