മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഡിവൈഎഫ്ഐയുടെ ക്രൂരമർദ്ദനം

കണ്ണൂർ : മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കൊടിയ ആക്രമണം അഴിച്ചുവിട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ . കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം നടന്നത്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ  യൂത്ത് കോൺഗ്രസ് നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ  ആക്രമിച്ചത് പോലീസ് നോക്കി നിൽക്കവേയാണ്. ചെടിച്ചട്ടിയും ഹെൽമറ്റും ഉപയോഗിച്ച് ആണ് ആക്രമണം അഴിച്ചുവിട്ടത്.
അതേസമയം കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പോലീസ് സ്റ്റേഷനുള്ളിൽ വച്ചും ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി ഉയർന്നിട്ടുണ്ട്.
കായികമായി നേരിടാനാണ്  മുഖ്യമന്ത്രിയുടെ തീരുമാനമെങ്കിൽ തിരുവനന്തപുരം വരെ കരിങ്കൊടി കാട്ടുമെന്ന് കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി .