കൊല്ലം : കരുനാഗപ്പള്ളി മുൻ എം എൽ എയും സി പി ഐ ജില്ല സെക്രട്ടറിയുമായിരുന്ന ആർ രാമചന്ദ്രൻ (72) നിര്യാതനായി.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 4.30ഓടെ ആയിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ആരോഗ്യനില വഷളാകുകയായിരുന്നു. കരുനാഗപ്പള്ളി താലൂക്കിൽ കല്ലേലിഭാഗത്ത് കളത്തിൽ വീട്ടിൽ രാഘവൻ ഉണ്ണിത്താന്റെയും ഈശ്വരിയമ്മയുടെയും രണ്ടാമത്തെ മകനായി ജനനം.
സി.പി.ഐ. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും പാർട്ടി സംസ്ഥാന സമിതി അംഗവുമായിരുന്നു. കഴിഞ്ഞ നിയമസഭയിൽ എംഎൽഎ ആയിരുന്നു. മൃതദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൊല്ലം ജില്ലാ കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിന് വെക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.