തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് പ്രസിഡന്റ് ഭാസുരംഗനെയും മകൻ അഖിൽ ജിത്തിനെയും ഇ ഡി അറസ്റ്റ് ചെയ്തു.
കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ 10 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും നാളെ കോടതിയിൽ ഹാജരാക്കും.
ഭാസുരാംഗന്‍ പ്രസിഡന്റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ് ബാങ്ക് പ്രസിഡന്റ്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ ബാങ്കില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ്.
ബാങ്കില്‍ കോടികളുടെ നിക്ഷേപ ക്രമക്കേട് നടന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ഭാസുരംഗനെയും മകനെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യനുശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.