കുസാറ്റിൽ ഗാനമേളയ്ക്കിടെ അപകടം : നാലു കുട്ടികൾ മരിച്ചു

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല {കുസാറ്റ്}യിൽ നടന്ന ടെക് ഫെസ്റ്റ് പരിപാടിയ്ക്കിടെ അപകടം. അപകടത്തിൽ നാല് കുട്ടികൾ മരിച്ചു.
രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ആണ് മരണപ്പെട്ടത്.ഇന്ന് വൈകിട്ട് 7 മണിയോടെയാണ് അപകടം നടന്നത്.

ഫെസ്റ്റ് സമാപനത്തിനിടെ നടത്തിയ ഗാനമേളയ്ക്കിടെ മഴപെയ്തപ്പോൾ ആളുകൾ കൂട്ടത്തോടെ ഹാളിലേക്ക് ഓടിക്കയറുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം ഉണ്ടായത്. പുറത്തുനിന്നുള്ളവർ ഗാനമേളക്ക് എത്തിയിരുന്നത് അപകടത്തിന്റെ തീവ്രത കൂട്ടി . അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. അപകടത്തിൽ പരിക്കേറ്റ കുട്ടികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.